തൊടുപുഴ:
ഇക്കഴിഞ്ഞ ദിവസം ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ മലങ്കര വാർഡിൽ ചൊക്കം പാറയ്ക്ക് സമീപം താമസിക്കുന്ന നക്കോലപ്പാട്ട് ബേബിയുടെ വീടാണ് കത്തിനശിച്ചത് ബേബിയുടെ സന്ദർഭോചിതമായ മനസ്സാന്നിദ്ധ്യം കൊണ്ടു മാത്രമാണ് ആളപായം ഉണ്ടാകാതിരുന്നത്. ഭവനവും, വീട്ടുപകരണങ്ങളും ആധികാരിക രേഖകളും , വസ്ത്രവും പൂർണമായും നശിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ നൗഷാദ്, വൈസ് പ്രസിഡന്റ് ശ്രീ ലത്തീഫ് മുഹമ്മദ്, സെക്രട്ടറി സറീന PA എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പഞ്ചായത്തിന്റെ അടിയന്തിര ദുരിതാശ്വാസം ഉടൻ നൽകുമെന്നും പറഞ്ഞിരുന്നു.
ആയതിന്റെ അടിസ്ഥാനത്തിൽ ഇടവെട്ടിയിലെ സുമനസ്സുകളുടെയും തൊടുപുഴ ലയൺസ് ഈസ്റ്റ് ക്ലബ്ബ് സാമൂഹ്യ പ്രവർത്തകരായ ദീലിപ് മൊയ്തീൻ, അഷറഫ് MP, പഞ്ചായത്ത് ജീവനക്കാർ , കാരിക്കോട് വില്ലേജ് ഓഫിസർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ എന്നിവർ നൽകിയ സഹായഹസ്തമായ 50,000 രൂപയും , 5000 രൂപയുടെ പുതു വസ്ത്രവും, പലവ്യജ്ഞനക്കിറ്റും എന്നിവയാണ് ഒന്നാം ഘട്ട ധനസഹായമായി നൽകിയത്.
ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തുക കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സെക്രട്ടറി സറീന P A, കാരിക്കോട് വില്ലേജാഫിസർ ശ്രീകാന്ത്, മെമ്പർമാരായ സൂസി റോയ്, AK സുഭാഷ് കുമാർ, അസീസ് ഇല്ലിക്കൽ , ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ VS അബ്ബാസ്, അംഗം അഷറഫ് MP, CDS ചെയർപേഴ്സൺ ഹസീന സുനിൽ HC വിമൽ കുമാർ PB, സന്നന്ധ പ്രവർത്തകൻ ബാബു തെക്കൻ തോണിയിൽ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബ്ബ് സ്വരൂപിച്ച 10,000 രൂപ ഭാരവാഹികളായ ശ്രീ.ഷാജി, ശ്രീ.നോബി സുദർശൻ, ശ്രീ.ടെൻസിംഗ് എന്നിവരുടെ പക്കൽ നിന്ന് സ്വീകരിക്കുകയും സഹായ ഹസ്തവുമായെത്തിയ എല്ലാ സുമനസുകളെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.