Timely news thodupuzha

logo

കേരളത്തിൽ ഐ.എ.എസുകാർക്ക്‌ സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഐ.എ.എസുകാർക്ക്‌ സ്ഥാനമാറ്റം. ചീഫ്‌ സെക്രട്ടറി വി.പി.ജോയിക്ക്‌ പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റീഫോംസിൽ ഔദ്യോഗിക ഭാഷയുടെ അധിക ചുമതല നൽകി. റവന്യൂ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ.എ.ജയതിലകിനെ നികുതി, എക്‌‌‌സൈസ്, അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പേഴ്‌സണൽ ആൻഡ് അഡ്‌‌‌മിനിസ്‌‌ട്രേറ്റീവ് റി‌ഫോംസ് വകുപ്പിന്റെയും എസ്‌.സി, എസ്‌.ടി വകുപ്പിന്റെയും അധിക ചുമതലയുമുണ്ട്‌. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ്‌ ഹനീഷിനെ റവന്യൂ, ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി.

ഭവന വകുപ്പിന്റെ ചുമതലയുമുണ്ട്‌. സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. വനിത– ശിശു വികസന വകുപ്പിന്റെ പൂർണ അധികചുമതലയുമുണ്ട്‌. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫിന്‌ സാമൂഹ്യനീതി വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി. സഹകരണ സെക്രട്ടറി മിനി ആന്റണിക്ക്‌ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി. ഐ.റ്റി സെക്രട്ടറി ഡോ.രത്തൻ.യു.കേൽക്കർക്ക്‌ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ സർവകലാശാലയുടെയും അധികചുമതല നൽകി.

തൊഴിൽ സെക്രട്ടറി അജിത് കുമാറിന്‌ വ്യവസായ(കയർ, കൈത്തറി, കശുവണ്ടി) സെക്രട്ടറിയുടെ അധിക ചുമതല നൽകി. കാസർകോട് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ വാട്ടർ അതോറിറ്റി എംഡിയാക്കി. രജിസ്‌ട്രേഷൻ ഐ.ജി കെ.ഇൻബശേഖറെ കാസർകോട്‌ കലക്‌ടറായി നിയമിച്ചു. നഗരകാര്യ ഡയറക്ടർ അരുൺ കെ.വിജയനെ എൻട്രൻസ്‌ കമീഷണറാക്കി. തിരുവനന്തപുരം സ്‌മാർട്ട് സിറ്റി സി.ഇ.ഒയുടെ അധിക ചുമതലയുമുണ്ട്‌. കണ്ണൂർ ജില്ലാ വികസന കമീഷണർ ഡി.ആർ.മേഘശ്രീ രജിസ്‌ട്രേഷൻ ഐജിയാകും.

Leave a Comment

Your email address will not be published. Required fields are marked *