വയനാട്: പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ തീരുമാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുൻകൈയെടുത്ത് സംഘടനയ്ക്കുള്ളിലെ ഏർപ്പുകൾക്ക് പരിഹാരം കാണുകയാണ്. ഇന്നലെ രാത്രി കേരളത്തിലെ നേതാക്കളുമായി പ്രത്യേക ചർച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എം.പിമാരും ചേർന്നുള്ള യോഗവും ഉണ്ടായിരുന്നു. ഇന്ന് നടക്കുന്ന ലീഡേഴ്സ് മീറ്റിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും.
കെ.പി.സി.സി പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനില്ലെന്ന് ഇന്നലെ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. ഭാരവാഹികളെ തീരുമാനിക്കാൻ കഴിയാത്തതിനാൽ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാനായില്ലെന്നും അദ്ദേഹം ഇന്നലെ ലീഡേഴ്സ് മീറ്റിൽ പറഞ്ഞിരുന്നു. ഇതിനു പിന്നലെയാണ് പാർട്ടി പുനഃസംഘടന വേഗത്തിലാക്കാനുള്ള നീക്കവുമായി കോൺഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.