തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കടങ്ങോട് മണ്ടംപപമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് എരുമപ്പെട്ടി പൊലീസിൻറെ പിടിയിലായത്.
രണ്ടര വർഷങ്ങൽക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പകർത്തിയ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തശേഷം ആപ്പിൽ ചാറ്റ് ചെയ്യാനും മദ്യപിക്കാനും യുവതിയെ ഇയാൾ നിർബന്ധിച്ചിരുന്നു.
എന്നാൽ വീട്ടുക്കാരെ വിഷമിപ്പിക്കാതെയിരിക്കാൻ ഇക്കാര്യങ്ങളൊന്നും യുവതി സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പൊലീസ് അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു. പങ്കാളികളുടെ നഗ്നദൃശ്യങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുയാണ്.