പടി.കോടിക്കുളം: ഏഴല്ലുർ നരസിംഹസ്വാമി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം ഇലട്രിക് പോസ്റ്റ് ഒടിഞ്ഞ് താഴെ വീഴാറായ നിലയിൽ. പ്രദേശത്ത് താമസിക്കുന്നവരും ക്ഷേത്ര ദർശനത്തിനു പോകുന്നവരുമായ കാൽ നടയാത്രക്കാർക്കും വാഹനങ്ങളുമായി സഞ്ചരിക്കുന്നവർക്കും ഭീഷണി ഉയർത്തുന്ന രീതിയിലാണ് പോസ്റ്റ് നിൽക്കുന്നത്.
സംഭവത്തിന്റെ ഗൗരവവും അപകട സാധ്യതയും കണക്കിലെടുത്ത് സമീപ വാസികൾ കെ.എസ്.സി.ബിയിൽ പല തവണ വിവരമറിയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ.എസ്.സി.ബി ഉദ്യോഗസ്ഥകർ സ്ഥലത്തെത്തുകയോ, വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യാൻ തയ്യാറായില്ലെന്നുമാണ് ആരോപണം.