തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് സി പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊടുപുഴ കുമ്മംകല്ല് സ്വദേശിനി നിസാമുദ്ദീൻ മകൾ ഫൗസിയ.എം.എന്നിന് ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാദിഖ് മംഗളാപറമ്പിൽ ഉപഹാരം സമർപ്പിച്ചു.
കെ എസ് യു സംസ്ഥാന സെക്രട്ടറി അസ് ലം ഓലിക്കൻ ആശംസയർപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് സാഹിർ പൊടിപാറ (കോട്ടപുറം), വാർഡ് പ്രസിഡൻറ് സാഹിർ പുളിയാംതടത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഷ്കർ പള്ളിമുക്കിൽ എന്നിവർ നേതൃത്വം നൽകി.






