മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.
ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.
പഞ്ചാ: പ്രസിഡണ്ട്.
കലിയിളകിയ കുറക്കന്മാർ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കുറുക്കൻമാരുടെ അക്രമത്തിൽ വീട്ടമ്മയടക്കം നാലുപേർക്ക് പരിക്കേറ്റു.
രാമപുരം തെങ്ങുംപിള്ളിൽ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളിൽ ജോസ്, വെള്ളി ലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കൽ ബേബി മാത്യു എന്നിവർക്കാണ് രാവിലെ കുറുക്കന്മാരുടെ അക്രമത്തിൽ പരിക്കേററത്.
പരിക്കേറ്റ ഉടൻ തന്നെ പാലായിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
രാവിലെ ഏഴരയോടെ വീടിനു പുറത്തേക്ക് എത്തിയ തെങ്ങുംപിള്ളിൽ മാത്തുകുട്ടി തൻ്റെ മുറ്റത്ത് നിന്ന കുറുക്കനെ ഓടിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് കുറുക്കൻ ചാടി വീണത്. കുറുക്കൻ്റെ കടിയേൽക്കാതിരിക്കുവാൻ കുതറി മാറിയെങ്കിലും വീണു പോയി.ഇതിനിടയിൽ കുറുക്കൻ്റെ കടി ഏൽകുകയായിരുന്നു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ ജൂബിക് നേരെ കുറുക്കൻ ചാടി വീണ് കടിച്ചു.ഇരുവരുടേയും കൈകൾക്കാണ് കടിയേറ്റത്.
കുട്ടികൾ താമസിച്ചാണ് എണീറ്റത് അല്ലായിരുന്നുവെങ്കിൽ അവരേയും അക്രമിക്കുമായിരുന്നു എന്ന് മാത്തുക്കുട്ടി പറഞ്ഞു. വീടിന് പുറത്തിറങ്ങു വാൻ ഭയക്കേണ്ട സാഹചര്യമാണ് നാല നിൽക്കുന്നത്. ഒറ്റയ്ക്ക് കൃഷിയിടത്തിലേക്ക് പോകാനും കഴിയാത്ത സ്ഥിതിയാണ്.
വെളുപ്പിന് ശക്കമായ ഇടിമുഴക്കത്തോടായുണ്ടായ മഴയ്ക്ക് ശേഷം കുറുക്കന്മാർ കൂട്ടത്തോടെ ഓരി ഇടുന്ന ശബ്ദം കേട്ടിരുന്നതായി മാത്തുകുട്ടി പറഞ്ഞു.രാവിലെ നടക്കാനിറങ്ങിയ ഏഴാച്ചേരി സ്വദേശി നെടുംപള്ളിൽ ജോസ് നേരെ പാഞ്ഞടുത്ത കുറുക്ക നെ ഓടിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് ചാടി വന്ന് മൂക്കിന് കടിച്ചത്.കടിയിൽ ആഴത്തിൽ മുറിവേറ്റു.
നടുവിലാമാക്കൽ ബേബിയുടെ കൈവിരലിൽ ആഴത്തിൽ കടിച്ചു മുറിച്ചു കവിളിലും മുറിവ് ഏറ്റിട്ടുണ്ട്.
പരിക്കേറ്റവരെ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്, വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട്, ബേബി ഉഴുത്തുവാൽ, ടോബിൻ കെ.അലക്സ്, ജയ്സൺമാന്തോട്ടം, ടോം വളവനാട്ട്, ബിനോയി ചെറു നിലം എന്നിവർ സന്ദർശിച്ചു.
രാമപുരം പഞ്ചായത്ത് മേഖലയിൽ കുറെ കാലമായി കുറുക്കൻ, നരി ,കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി എന്നിങ്ങനെയുള്ള വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുകയും കോഴികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളേയും കൊല്ലുകയും ചെയ്തു വരികയാണ്.നിരവധി തവണ അ ധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇന്ന് അക്രമം ഉണ്ടായ വിവരവും ജില്ലാ ഭരണകൂടത്തേയും വനംവകുപ്പിനേയും അറിയിച്ചിട്ടുണ്ട്.
നടപടി സ്വീകരിക്കുവാൻ വൈകുന്ന പക്ഷം വന്യജീവികളെ തുരത്തുവാൻ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ഇടപെടൽ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും വൈസ് പ്രസി’ സണ്ണി പൊരുന്ന കോട്ടും അറിയിച്ചു.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവു കളും വനം വകുപ്പ് ഏറ്റെടുത്ത് ധനസഹായം അനുവദിക്കണമെന്നും കർഷക യൂണിയൻ നേതാവ് ബേബി ഉഴുത്തുവാലും കേരള കോൺ’ (എO) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ’ കെ.അലക്സും പറഞ്ഞു.