Timely news thodupuzha

logo

ആധാര്‍ പുതുക്കണം

ഇടുക്കി: ജില്ലയില്‍ താമസിക്കുന്ന ആധാര്‍ ലഭ്യമായ (18 വയസിനു മുകളില്‍ പ്രായമുളള) എല്ലാവരും ആധാര്‍ കാര്‍ഡ് പുതുക്കണം. ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുളള ആധാര്‍ സേവന കേന്ദ്രം സന്ദര്‍ശിച്ച് ആധാര്‍ പുതുക്കി ആധാറിന്റെ വാലിഡിറ്റി ഉറപ്പാക്കണം.

പേര് തെളിയിക്കുന്നതിനായി ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ് / പെന്‍ഷന്‍ ഫോട്ടോ ഐ.ഡി. കാര്‍ഡ്, പാസ്പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് രേഖകള്‍ ഉപയോഗിക്കാം.

മേല്‍വിലാസം തെളിയിക്കുന്നതിന് പാസ്പോര്‍ട്ട്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, സര്‍വീസസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാന്‍സ്ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/ വാട്ടര്‍/ ടെലഫോണ്‍/കെട്ടിട നികുതി ബില്ലുകള്‍, രജിസ്ട്രേര്‍ഡ് സെയില്‍ എഗ്രിമെന്റ് എന്നീ രേഖകള്‍ ഉപയോഗിക്കാം. രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പർ: 04862 232 215.

Leave a Comment

Your email address will not be published. Required fields are marked *