തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് നടന്നു; വോട്ടെണ്ണൽ ഇന്ന്
