തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടിൻറെ അടിസ്ഥാത്തിലാണ് അന്വേഷണം ഹാഷിമിലേ്കകെത്തുന്നത്.
ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരു്നനത്. ഈ മാസം 13 നാണ് പെൺകുട്ടി മരിക്കുന്നത്. ഇതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തി ചേർന്നത്. ആൺസുഹൃത്തുമായുള്ള ബന്ധം വീട്ടിലറിഞ്ഞതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ മതപഠന ശാലയിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി മാനസിക പീഡനത്തിനിരയായതായുമുള്ള സംശയങ്ങളുണ്ട്.