ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. സുഗ്നുവിൽ അക്രമികളുമായുണ്ടായ സംഘർഷത്തിൽ ഒരു ബി.എസ്.എഫ് ജവാനും രണ്ട് അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു.
പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പതിനായിരത്തോളം സൈനികരെയാണ് സംസ്ഥാനത്ത് സമാധാനം പുഃനസ്ഥാപിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ജൂൺ 10 വരെ ഇൻറർനെറ്റ് നിരോധനം തുടരും.