തൃശൂർ: ട്യൂഷൻ കഴിഞ്ഞ് സെക്കിളിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ വിദ്യാർത്ഥിക്കു പിന്നാലെ തെരുവു നായയെത്തി. തുടർന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ പോസ്റ്ററിലിടിച്ച് മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. ചിയ്യാരം സ്വദേശിയായ എൻഫിനോയ്ക്കാണ് പരിക്കേറ്റത്. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. വീഴ്ച്ചയിൽ എൻഫിനോയുടെ മുഖത്തിനും പരിക്കേറ്റു. മൂന്ന് പല്ലുകളും കൊഴിഞ്ഞിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
സൈക്കിളിൽ പോകുന്നതിനിടെ നായകൾ വിദ്യാർത്ഥിയുടെ പിന്നാലെയെത്തി; രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടം
