തിരുവനന്തപുരം: വിതുര ചായം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്തിയായ സജിനെയാണ്(17) ഇന്ന് രാവിലെ ആറ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചന്ദ്രൻ- ഷീല ദമ്പതികളുടെ മകനായ സജിൻറെ മൃദദേഹം വീടിനു പുറകിലുള്ള മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.