Timely news thodupuzha

logo

സമ്മർ സോളിസ്റ്റിസ് പ്രതിഭാസം; ഏറ്റവും ദൈർഘമേറിയ പകൽ ഇന്ന്

വാഷിങ്ങ്ടൺ: ഒരു വർഷത്തിൽ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയുമാണ് ഇന്നുണ്ടാവുക. ഇന്നത്തെ പകലിൻറെ ദൈർഘ്യം 13 മണിക്കൂറും 58 മിനിറ്റും ഒരു സെക്കറ്റുമാണ്. അതായത് ഉദയം: 5.24, അസ്തമയം: 7.23.

സമ്മർ സോളിസ്റ്റിസെന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ജൂൺ 21 ലോക യോഗാദിനമായി ആചരിക്കാൻ തീരുമാനമെടുത്തതിനു പിന്നിൽ ഈ കാരണമാണുള്ളത്.

അതേസമയം, ദക്ഷിണാർദ്ധത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ രാത്രി‍യുള്ള ദിവസമാണ്. ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21 അല്ലെങ്കിൽ 22 ദിവസങ്ങളിലാകും ഈ പ്രതിഭാസമെത്തുന്നത്. അന്ന് ഉത്തരാർദ്ധത്തിൽ ദൈർഘമേറിയ രാത്രിയുമാകും.

ഓരോ പ്രദേശത്തെയും പകലിൻറേയും രാത്രിയുടെയും ദൈർഘ്യം തീരുമാനിക്കപ്പെടുന്നത് സൂര്യൻറെ സ്ഥാനമനുസരിച്ചാണ്. ഇരു ധ്രുവങ്ങൾക്കിടയിലും ഭൂമിയുടെ സഞ്ചാരപഥത്തിനനുസരിച്ച് സൂര്യൻറെ സ്ഥാനം മാറിക്കൊണ്ടിരിക്കും.

ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുന്നത് ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചെരിവ് വരുമ്പോഴാണ്. അതിനാൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഉത്തരാർദ്ധ ഗോളത്തിൽ ഈ ദിവസങ്ങളിലാണ് ഉണ്ടാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *