കാസർകോട്: മോൺസൺ ശത്രുപക്ഷത്ത് നിൽക്കേണ്ടയാളല്ലെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവനയാടുള്ള പ്രതികരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് രമേശ് ചെന്നിത്തല.
കേസ് സംബന്ധിച്ച കാര്യങ്ങളെല്ലാം സുധാകരൻ വിശദീകരിച്ചതാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ക്യാമറ സ്ഥാപിച്ചതിൽ അഴിമതി നടന്നെന്ന് പരാതിയുണ്ടെങ്കിൽ അതും അന്വേഷിക്കാം.
അന്ന് ക്യാമറ സ്ഥാപിച്ചപ്പോൾ ആരും പരാതി പറഞ്ഞിരുന്നില്ല. ഒരേസമയം രണ്ട് സർവകലാശാലയിൽ പഠിച്ചുവെന്ന് കേരളാ വിസിക്കെതിരായ ആക്ഷേപം എസ്.എഫ്.ഐ നേതാക്കൾക്കെതിരെ കേസ് കൊടുത്തത് കൊണ്ടായിരിക്കാം.
വി.സി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം. അതിൽ ഞങ്ങൾക്കെന്ത് കാര്യമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.