കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിൻറെ ജാമ്യം ഉപാധികളോടെ നീട്ടി കോടതി ഉത്തരവിറക്കി.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സരിത്തിൻറെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കു ശേഷം തീരുമാനമെടുക്കും.
അതേ സമയം ശിവശങ്കറിൻറെ റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണ് സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയതെന്നാണ് ആരോപണം.