Timely news thodupuzha

logo

കഞ്ചിക്കോട് വീണ്ടും കുട്ടിയാന ഇറങ്ങി

പാലക്കാട്: കഞ്ചിക്കോട് ജനവാസമേഖലയിൽ വീണ്ടും കുട്ടിയാന സാന്നിധ്യം .വല്ലടി ആരോഗ്യമല, വേലഞ്ചേരി മുരുക്കുത്തി മല മേഖലകളിലാണ് കുട്ടിയാനയെ കണ്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി കുട്ടിയാന ഈ മേഖലയിലുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആനകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാനയാണ്. ‍

രണ്ടരവയസ്സുള്ള കുട്ടിയാനയുടെ അമ്മയാന ചരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലയിലാണ് കുട്ടിക്കൊമ്പന്റെ സഞ്ചാരമെങ്കിലും അത് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടായിരിക്കാം എന്ന് നാട്ടുകാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *