Timely news thodupuzha

logo

തീരമേഖലയിൽ കടലാക്രമണം രൂക്ഷം; രണ്ടു പേർ മരിച്ചു, ഒരാളെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദുരിതം വിതച്ച്‌ കനത്ത മഴ തുടരുന്നു. വ്യാഴംവരെ വ്യാപകമഴ തുടരുമെന്നാണ്‌ പ്രവചനം. ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം. തീരമേഖലയിൽ കടലാക്രമണം രൂക്ഷമാണ്‌. മഴക്കെടുതിയിൽ ചൊവ്വാഴ്‌ച രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക്‌ പരിക്കേറ്റു. ഒരാളെ കാണാതായി.

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ കരിക്കോട്ട്‌ പാളത്തിൽ മരംവീണു. എറണാകുളം പനങ്ങാടും പാലാരിവട്ടത്തും കാലടി മറ്റൂരിലും കളമശേരിയിലും റോഡിൽ മരം വീണ്‌ ഗതാഗത തടസ്സമുണ്ടായി. കോട്ടയത്ത്‌ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൈക്കത്തും പൂഞ്ഞാറിലുമായി രണ്ടു വീട്‌ തകർന്നു.

കോഴിക്കോട്‌ കടലുണ്ടി -ചാലിയം, എറണാകുളം നായരമ്പലം, കൊല്ലം ഇരവിപുരം, അഴീക്കൽ മേഖലയിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടുകൾ വെള്ളത്തിലായി. മലപ്പുറം പൊന്നാനി ഹിളർ പള്ളി, മരക്കാർ പള്ളി എന്നിവിടങ്ങളിലെ 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തം പാടില്ല.

കേരള തീരത്ത്‌ 3.7 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥരോട്‌ ഹാജരാകാൻ നിർദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *