ന്യൂഡൽഹി: വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ നിഷ്ഠുരമാകാൻ പാടില്ലെന്ന് പൊതുമേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സാഹചര്യം നോക്കി മാത്രമേ നടപടികൾ സ്വീകരിക്കാവൂ.
നിർദയമായി കടം തിരിച്ചുപിടിക്കാൻ പാടില്ല. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ധനമന്ത്രി പറഞ്ഞു. റിക്കവറി ഏജൻറുമാരെ ഉപയോഗിച്ച് വായ്പ തിരിച്ചു പിടിക്കുന്നതു പോലുള്ള നടപടികൾക്കെതിരേ റിസർവ് ബാങ്കും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.