മുംബൈ: മുംബൈ ട്രെയിൻ വെടിവയ്പ്പിൽ ആരോപണവിധേയനായ ആർപിഎഫ് കോൺസ്റ്റബിൾ മാനസികനില തകരാറുള്ള ആളെന്ന് ആർപിഎഫ് ഇൻസ്‌പെക്ടർ ജനറൽ പ്രവീൺ സിൻഹ.
ഇന്ന് രാവിലെയാണ് ജയ്പൂർ-മുംബൈ എക്‌സ്പ്രസ് ട്രെയിനിനുള്ളിൽ വെടിവെയ്പ്പിൽ 4 പേർ കൊല്ലപ്പെട്ടത്. പുലർച്ചെ 5.30നാണ് സംഭവം നടന്നത്. ശേഷം പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ ചന്ദൻ കുമാർ രക്ഷപെടാൻ ശ്രമിച്ചിരുന്നു. പക്ഷേ പലരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലപെട്ട നാലുപേരിൽ ഒരാൾ എഎസ്‌ഐ ടിക്കാറാം മീണയും ഉൾപ്പെടുന്നു.
പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതനുസരിച്ച് ചന്ദൻ കുമാർ മുൻകോപക്കാരനും ഇടക്ക് പലരുമായും തർക്കത്തിൽ ഏർപ്പെടുന്ന വ്യക്തിയുമായിരുന്നു എന്നാണ്.