Timely news thodupuzha

logo

നന്മയുടെ സന്ദേശം പകർന്നു തന്ന അന്നമ്മ ടീച്ചർ വിട പറഞ്ഞു ….

കല്ലൂർക്കാട് : ഒരു നാടിനു നന്മയുടെ സന്ദേശം പകർന്ന അധ്യാപക ദമ്പതികളിലെ അമ്മയും ഓർമ്മയായി .കല്ലൂർക്കാട് ഇടപ്പഴത്തിൽ പരേതനായ എ ജെ തോമസ് സാറിന്റെ ഭാര്യ അന്നമ്മ ടീച്ചർ വിട പറയുമ്പോൾ നിരവധിയാളുകൾക്കു ആശ്രയവും തൊഴിലും നൽകിയ ശാന്തിഭവന് അമ്മയെ നഷ്ടമായി . കലൂർ പുതിയിടത്ത് കുടുംബാംഗമാണ്അന്നമ്മ ടീച്ചർ .
1968ൽ എ ജെ തോമസ് സാറിന്റെ ജീവിതപങ്കാളിയായി വന്നതുമുതൽ സാറിനെയും ടീച്ചറിനെയുംനാടിന് ഏറെ സുപരിചിതമാണ്. മക്കൾ ഇല്ലാത്ത ഈ ദമ്പതികൾ നാട്ടിലെ മുഴുവൻ കുട്ടികളെയും സ്വന്തം മക്കളായി കണ്ടു. 1987 ൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നിന്നും റിട്ടയർ ആയ ടീച്ചർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു

. ആത്മീയ ജീവിതത്തിൽ ആഴപ്പെട്ട അവർ ദീർഘകാലം സണ്ടേ സ്ക്കൂൾ അധ്യാപകരായും സേവനം ചെയ്തു. വിനയാന്വിതനായ തോമസ് സാർ നീണ്ട 50 വർഷക്കാലം മതാധ്യാപകനായിരുന്നു. താഴേയ്ക്കിടയിലുള്ളവർക്ക് കൈത്താങ്ങാകുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്ന ടീച്ചർ വിട പറയുമ്പോൾ സഭയ്ക്കും സമൂഹത്തിനും തീരാ നഷ്ടമാണ്. ഇടപെട്ടവർക്കെല്ലാം ഓർമ്മയിൽ സൂക്ഷിക്കാൻ ഏറെ നന്മകൾ ചെയ്താണ് ടീച്ചർ നിത്യതയിലേയ്ക്ക് യാത്രയാകുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് നിരാലംബരായ അനേകം യുവതികൾക്ക് ആശ്രയമായി നാലു പതിറ്റാണ്ടിലേറെയായിഇന്നും പ്രവർത്തിക്കുന്ന ശാന്തി ഭവൻ എഫ് സി.സി കോൺവെന്റ്. 40 ഓളം സ്ത്രീകളാണ് ഇവിടെ വിവിധതരത്തിലുള്ള തയ്യൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.

അൾത്താര ആവശ്യങ്ങൾക്കും വിശേഷ അവസരങ്ങൾക്കും ആവശ്യമായവ നെയ്യുകയും മെനയുകയും ചെയ്യുന്ന സ്ഥലമാണ് ഈ ശാന്തി ഭവൻ. നല്ല മരണത്തിനായി പ്രാർത്ഥിച്ചു ഒരുങ്ങിയ ടീച്ചർ 93-ാം വയസ്സിൽആരോടും പരിഭവങ്ങൾഇല്ലാതെ യാത്രയായി .വീട്ടുപേര് ദ്യോതിപ്പിക്കുന്നതു പോലെ നിറയെ പഴങ്ങളുള്ള ഭവനം ഇനി ശൂന്യം.. തോമസ് സാർ ഒന്നര പതിറ്റാണ്ട് മുൻപാണ് വിട പറഞ്ഞത് .

മക്കളില്ലാത്ത ദമ്പതികൾ തൊഴിൽ രഹിതരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് തങ്ങൾക്കുള്ളതിൽ നിന്നും കുറെ സ്ഥലം എഫ് .സി .സി കോതമംഗലം പ്രോവിൻസ് സന്യാസിനി സമൂഹത്തെ ഏൽപ്പിച്ചത് .മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ഇരുനിലയും നിർമ്മിച്ച് നൽകി ,ശാന്തി ഭവൻ എന്ന് പേരുംനൽകി. തയ്യൽ ഉൾപ്പെടെയുള്ള തൊഴിൽ പരിശീലനവും ഇവിടെ നൽകി വരുന്നു . ഏതാനും ദിവസങ്ങൾ മുൻപ് ശാന്തിഭവൻ രൂപം കൊണ്ടതിനെക്കുറിച്ചു അന്നമ്മ ടീച്ചർ പറഞ്ഞത് ഇങ്ങനെയാണ് .

“ജീവിച്ചിരിക്കെ കഷ്ടപ്പാടാനുഭവിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആശ്വാസം പകർന്നതിന്റെ സംതൃപ്തിയോടെയാണ് ഈ സായംകാലത്ത് ഞാൻ ആയിരിക്കുന്നത്..”
‘ ചെയ്യാൻ കഴിവുള്ള നന്മ അത് ലഭിക്കാൻ അവകാശപ്പെട്ടവർക്ക് നിഷേധിക്കരുത് ‘ എന്നുള്ള ബൈബിൾ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലുള്ള സംതൃപ്തിയോടെയാണ് ടീച്ചർ യാത്രയാകുന്നത് .വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാതെ ബഹുമാനപ്പെട്ട എഫ്.സി.സി.സിസ്റ്റേഴ്സ് ടീച്ചറിനെ ശുശ്രൂഷിക്കുകയും തങ്ങളുടെ ഭവനത്തിലെ അംഗത്തെ പോലെ പരിപാലിക്കുകയും ചെയ്തു.തങ്ങളുടെ ഭവനാംഗം വേർപെട്ടതിലുള്ള ദുഃഖത്തിലാണ് ശാന്തി ഭവനിലെ സിസ്റ്റേഴ്സും അവിടുത്തെ പരിശീലകരും ജോലിക്കാരുമായ യുവതികളും

.ഭൗതിക ശരീരം ഓഗസ്റ്റ് ഒന്നിന് ചൊവ്വാഴ്ച
രാവിലെ 8.30മുതൽ 10.00 മണി വരെ കല്ലൂർക്കാട് ശാന്തി ഭവൻ കോൺവെന്റിലും തുടർന്ന് തൊട്ടടുത്തുള്ള ഇടപ്പഴംഭവനത്തിലുമാണ്പൊതുദർശനം. ഉച്ചകഴിഞ്ഞ്
3 .00 മണിക്ക് സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് മൃതദേഹം കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഇടവകയിലെ കുടുംബ ക്കല്ലറയിൽ തന്റെ പ്രിയതമനോടൊപ്പം സംസ്കരിക്കും.

Leave a Comment

Your email address will not be published. Required fields are marked *