ന്യൂഡൽഹി: നഗരത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപകനെ അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ആർഎസ്‌എസ് വാരിക ഓർഗനൈസറിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ക്രിസ്‌ത്യൻ സ്‌കൂളിലെ പ്രധാന അധ്യാപകൻ കന്യാസ്‌ത്രീകളെയും ഹിന്ദു വിദ്യാർഥിനികളെയും മറ്റും ലൈംഗികമായി ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ചുള്ള ലേഖനം പിൻവലിക്കാൻ ഓർഗനൈസറിനും വാർത്താപോർട്ടലായ ‘ദി കമ്യൂണിനും’ ജസ്റ്റിസ് ജ്യോതിസിങ് നിർദേശം നൽകി.
അഭിപ്രായസ്വാതന്ത്ര്യം ആരെയും അപകീർത്തിപ്പെടുത്താനും കരിവാരിത്തേക്കാനുമുള്ള അവകാശമായി കാണരുതെന്ന് കോടതി ഓർമിപ്പിച്ചു. 2023 ജൂണിലാണ് ‘ഇന്ത്യൻ കാത്തലിക് ചർച്ച് സെക്‌സ് സ്‌കാൻഡൽ: പ്രീസ്റ്റ് എക്‌സ്‌പ്ലോയിറ്റിങ് നൺ ആൻഡ് ഹിന്ദു വുമെൻ എക്‌സ്‌പോസ്‌ഡെന്ന’ പേരിൽ ലേഖനം പ്രസിദ്ധീകരിച്ചത്. അധ്യാപകൻ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി.