
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ നികുതി അടച്ചില്ലെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതിയിൽ ധനവകുപ്പ് അന്വേഷണം നടത്തും.
വീണയും അവരുടെ കമ്പനിയും കെ.എം.ആർ.എലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്നാണ് എംഎൽഎയുടെ ആരോപണം. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ ധനമന്ത്രി കെ.എൻ ബാലഗോപാലിനു ഇ മെയിലിൽ പരാതി അയച്ചിരുന്നു.
പരാതി ലഭിച്ചതായി മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച മന്ത്രി ഓഫീസിൽ എത്തിയിരുന്നില്ല. അതിനാൽ ഔദ്യോഗികമായി പരാതി സ്വീകരിച്ചിട്ടില്ല. തിങ്കളാഴ്ച അദ്ദേഹം ഓഫീസിലെത്തും.
പരാതി പരിശോധിക്കാനായി നികുതി വകുപ്പിന് കൈമാറും. നികുതി സംബന്ധിച്ച പരാതിയായതിനാൽ സർക്കാരിന് പരിശോധിക്കാതെ ഒഴിഞ്ഞുമാറാനാവില്ല.