Timely news thodupuzha

logo

അഴിമതി പരാതികള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെ; സി.വി.സി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതി പരാതികള്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണെന്ന്‌ കേന്ദ്ര വിജിലന്‍സ് കമീഷൻ(സിവിസി).

അതിനുശേഷം, റെയില്‍വേ, ബാങ്ക്‌ ഉദ്യോ​ഗസ്ഥരാണ്‌ അഴിമതി പരാതി നേരിടുന്നത്‌. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്.

ഇതില്‍ 85,437 എണ്ണം തീര്‍പ്പാക്കിയതായും 29,766 പരാതി തീര്‍പ്പാക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയില്‍വേക്കെതിരെ 10,580 പരാതിയും ബാങ്കുകള്‍ക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്.

തലസ്ഥാനമായ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കെതിരെമാത്രം 7370 പരാതി ലഭിച്ചു. ഇതില്‍ 6604 എണ്ണം തീര്‍പ്പാക്കിയെന്നും സിവിസി റിപ്പോര്‍ട്ടിൽ പറയുന്നു. വിജിലന്‍സ് ഉദ്യോ​ഗസ്ഥര്‍ക്ക് പരാതികള്‍ പരിശോധിക്കാന്‍ മൂന്നുമാസത്തെ സമയമാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ നല്‍കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *