Timely news thodupuzha

logo

കരിമണ്ണൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് ഓണം വിപണന മേള ആരംഭിച്ചു

കരിമണ്ണൂർ: ഇടുക്കി ജില്ലയിൽ കരിമണ്ണൂർ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി 10 ദിവസത്തെ ഓണം വിപണന മേളയുടെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാൻസൻ അക്കക്കാട്ട് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻന്റെ അദ്യക്ഷത വഹിച്ചു.

രണ്ടാം വാർഡ് മെമ്പർ ബൈജു വറവുങ്കൽ ആദ്യ വില്പന നടത്തി. പരിപാടിയിൽ ആറാം വാർഡ് മെമ്പർ ജീസ് ആയത്തുപ്പാടം, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അഗസ്റ്റിൻ വി എ, കുടുംബശ്രീ സി ഡി എസ് ഉപസമതി കൺവിനർ ബോബി കൃഷ്ണ, ചന്ദ്രലേഖ സി സി, സി ഡി എസ് മെമ്പർമാരായ ജോയ്സി ജയ്മോൻ, റജീന ഷാജി, സി ഡി എസ് മെമ്പർ സെക്രട്ടറി ജിഷ പി യു, സംരംഭ യൂണിറ്റ് അംഗം നീതു വിനയചന്ദ്രൻ, അയൽക്കൂട്ട അംഗങ്ങൾ, എ ഡി എസ് ഭാരഭാഗികൾ, സി ഡി എസ് അക്കൗണ്ടന്റ് മഞ്ജു ദേവസ്യ എന്നിവർ പങ്കെടുത്തു.

150 ഓളം കുടുംബശ്രീ യൂണിറ്റുകളുടെ നിരവധി ഉൽപന്നങ്ങൾ പത്തു ദിവസത്തെ വിപണന മേളയിൽ അണി നിരക്കും.

14 വാർഡിലെയും കുടുംബശ്രീ യൂണിറ്റുകളുടെ തനത് ഉത്പന്നങ്ങളായ വിവിധ തരം അച്ചാറുകൾ, ചിപ്സ്, ചമ്മന്തിപൊടി, മായം ചേർക്കാത്ത സംരംഭ യൂണിറ്റുകളുടെ സാമ്പാർ പൊടി, ഫിഷ് മസാല, ചിക്കൻ മസാല, മുളക് പൊടി, മല്ലിപൊടി, രസപൊടി, മഞ്ഞൾ പൊടി, അച്ചാർ പൊടി കൂടാതെ ജെ എൽ ജി യൂണിറ്റുകളുടെ പച്ചക്കറികൾ, ഉണങ്ങിയ ഉത്പന്നങ്ങൾ, തേങ്ങ, വാളൻ പുളി, കുടം പുളി, പരമ്പരാ​ഗത ഉൽപന്നങ്ങളായ മുറം, കുട്ട, ചവിട്ടി, വിശറി തുടങ്ങിയവയും ചാക്ക് ഉൽപന്നങ്ങളായ സഞ്ചി, വിവിധ തരം ലോഷനുകൾ, സോപ്പുകൾ, പലഹാരങ്ങൾ തുടങ്ങി ക്യടുംബശ്രീ യൂണിറ്റുകളുടെ മായം ചേർക്കാത്ത നിരവധി ഉൽപന്നങ്ങൾ മിതമായ നിരക്കിൽ കരിമണ്ണൂർ കുടുംബശ്രീ ഓണം വിപണന മേളയിൽ ലഭിക്കും.

പത്തു ദിവസം നീണ്ടു നിൽക്കുന്ന വിപണന മേളയിൽ പത്ത് തരത്തിലുള്ള പായസത്തിന്റെ വില്പനയുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ യോഗത്തിൽ കുടുംബശ്രീ സി ഡി എസ്സ് ചെയർപേഴ്സൺ പുഷ്പ വിജയൻ സ്വാഗതവും സി ഡി എസ്സ് വൈസ് ചെയർപേഴ്സൺ മിനി ജെയ്സൺ കൃതജ്ഞതയും പറഞ്ഞു.

വിപുലമായ രീതിയിൽ ഓണം വിപണന മേള നടത്തുന്നതിന് ആവശ്യമായ എല്ലാ വിധ സഹായ സഹകരണവും നൽകി കൊണ്ടിരിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമ്മതിക്ക് ചെയർപേഴ്സൺ പുഷ്പ വിജയൻ സി ഡി എസിന്റെ പ്രേത്യേക നന്ദി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *