Timely news thodupuzha

logo

ലോകകപ്പ്‌ യോഗ്യത; ബ്രസീലിനും ഉറുഗ്വേയ്‌ക്കും വിജയം

ബ്രസീലിയ: ലോകകപ്പ്‌ യോഗ്യത മത്സരത്തിൽ ബ്രസീലിനും ഉറുഗ്വേയ്‌ക്കും ജയം. ബ്രസീൽ ബൊളിവിയയെയും ഉറുഗ്വേ ചിലിയേയുമാണ്‌ തോൽപ്പിച്ചത്‌. ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം.

നെയ്‌മര്‍, റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടി. റഫിഞ്ഞയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ബൊളീവിയക്ക് വേണ്ടി വിക്റ്റര്‍ അബ്രഗോ ഒരു ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ 3-1ന് ചിലിയെ തോൽപ്പിച്ചു. നിക്കോളാസ് ഡി ലാ ക്രൂസ് രണ്ട് ഗോള്‍ നേടി.

ഫെഡറിക്കോ വാല്‍വെര്‍ദെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. അര്‍തുറോ വിദാല്‍ ചിലിക്ക് വേണ്ടി ആശ്വാസഗോള്‍ നേടി. യുവേഫ യൂറോ യോഗ്യത മത്സരത്തിൽ സ്‌പെയിൻ ജോർജിയയയെ തകർത്തു. ഒന്നിനെതിരെ ഏഴ്‌ ഗോളുകൾക്കാണ്‌ സ്‌പെയിനിന്റെ ജയം.

സ്‌പെയിനു വേണ്ടി അൽവരോ മൊറാട്ട, ഡാനി ഒൽമോ, നികോ വില്ല്യംസ്‌, പതിനാറുകാരൻ ലാമിൻ യമൽ എന്നിവർ ഗോൾ നേടി. ഒരെണ്ണം ജോർജിയ വക സെൽഫ്‌ ഗോൾ ആണ്‌. ജോർജിയക്കു വേണ്ടി ജോർജി ചക്വെറ്റാഡ്സെ ആണ്‌ ഗോൾ നേടിയത്‌.

Leave a Comment

Your email address will not be published. Required fields are marked *