ന്യൂഡൽഹി: 2024ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി യു.എസ് പ്രസിഡൻറ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ജി20 ഉച്ചകോടിക്കിടെ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ക്ഷണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദേൽ ഫത്ത അൽ സിസിയായിരുന്നു കഴിഞ്ഞ റിപ്പബ്ലിക്ദിനാഘോഷത്തിലെ മുഖ്യാതിഥി.
2024 റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥി അമേരിക്കൻ പ്രസിഡൻറ്
