Timely news thodupuzha

logo

ലോക മാനസികാരോഗ്യ വാരാഘോഷം തൊടുപുഴയിൽ


പൈങ്കുളം: Inspire 2023- ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് എസ്. എച്ച്. ഹോസ്പിറ്റൽ പൈങ്കുളത്തു ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നു. ഒക്ടോബർ മൂന്നാം തീയതി രാവിലെ 9:30 മണിക്ക് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഫ്ലാഷ് മോബിന്റെയും ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് നിർവഹിക്കുകയും അതിനുശേഷം ഹോസ്പിറ്റലിൽ വാരാചരണത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസി അഗസ്റ്റിൻ നിർവഹിക്കുകയും ഡോ. ഡാനി വിൻസെന്റ് വിഷയാവതരണം നടത്തുകയും ചെയ്യുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഹയർ സെക്കന്ററി, ഹൈസ്കൂൾ കുട്ടികൾക്കായി പ്രസംഗം, വാട്ടർ കളറിങ് എന്നീ മത്സരങ്ങളും, കോളേജ് വിദ്യാർത്ഥികൾക്കായി, സ്കിറ്റ് മത്സരവുംനടത്തപെടുന്നതാണ്. ഇതോടൊപ്പം തന്നെ വിദഗ്ധരായ സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവർ അടങ്ങുന്ന ടീം കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതാണ്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം, ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 9 ആം തീയതി രാവിലെ 10 മണിക്ക് ബഹുമാനപെട്ട മുവാറ്റുപുഴ എംഎൽഎ അഡ്വ.ഡോ. മാത്യു കുഴൽനാടൻ ഉത്ഘാടനം നിർവഹിക്കുകയും, ഹോസ്പിറ്റൽ മാനേജറും പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സി. ഡോ ക്രിസ്റ്റി അറക്കത്തോട്ടം അധ്യക്ഷത വഹിക്കുകയും കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ഗ്രേസി തോമസ്, വാർഡ് മെമ്പർ ശ്രീമതി മായ ദിനേശ് , മൈലക്കൊമ്പ് സെന്റ്. തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പ്രിൻസിപ്പൽ റെവ. ഫാ. ജോൺസൻ ഒറോപ്ലാക്കൽ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്യുന്നതാണ്. ഈ വാരാഘോഷത്തിന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. ജോസി അഗസ്റ്റിൻ, ഹോസ്പിറ്റൽ പി. ആർ. ഓ. മിസ്റ്റർ അരുൾ, മിസ്റ്റർ ടോണി , മിസ്സ്‌. റോഷ്‌നി എന്നിവർ നേതൃത്വം നൽകുന്നതാണ്.
ഈ വർഷത്തെ ഡബ്ല്യൂ. എച്. ഓ. പ്രമേയം: “മാനസികാരോഗ്യം ഒരു സാർവ്വത്രിക മനുഷ്യാവകാശം”.

Leave a Comment

Your email address will not be published. Required fields are marked *