Timely news thodupuzha

logo

സിംബാബ്‌വെയിൽ വിമാനാപകടം; ഇന്ത്യൻ ശതകോടീശ്വരനും മകനും ദാരുണാന്ത്യം

ഹരാരെ: സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകൻ അമേർ കബീർ സിങ് രൺധാവയും കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപകടത്തിൽ മറ്റ് നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഖനനവ്യവസായിയായ ഹർപാലും മകനും മറ്റു നാലുപേർന്ന് സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകർന്നത്. സിംബാബ്‌വെ‌‌യിൽ തന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ഒരു വജ്രഖനിക്ക് സമീപം ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു.

സ്വർണം, കൽക്കരി ഖനനമേഖലിയിൽ പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയും ജെം ഹോൾഡിംങ്സ് എന്ന ഇക്വിറ്റി കമ്പനിയും ഹർപാലിന്റെതാണ്.

Leave a Comment

Your email address will not be published. Required fields are marked *