തൊടുപുഴ: നിക്ഷേപം പിൻവലിക്കാൻ എത്തിയ വ്യക്തിയെ മർദിച്ചെന്നത് വ്യാജ പരാതി. സി.പി.എം ലോക്കൽ സെക്രട്ടറിയാണ് ഈ തിരക്കഥക്ക് പിന്നിൽ. ബാങ്കിലെ സി.സി.റ്റി.വി ക്യാമറകൾ പരിശോധിച്ചാൽ ഏതെങ്കിലും അക്രമങ്ങൾ നടന്നൊ എന്നത് മനസ്സിലാകും. വസ്തുതാപരമായ അന്വേഷണം പോലീസ് നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
മുട്ടം സഹകരണ ബാങ്കിലേക്ക് ഡിസംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം ലോക്കൽ സെക്രട്ടറി നടത്തുന്ന പൊറാട്ട് നാടകങ്ങളാണ് ഇവയെല്ലാം. 2018ൽ 1500ഓളം വോട്ടുകൾ വെട്ടിക്കളഞ്ഞിട്ടും ഭരണം എൽ.ഡി.എഫിന് നഷ്ടമായി.
അന്ന് തൊട്ട് ഇപ്പോൾ വരെ ലോക്കൽ സെക്രട്ടറിയുടെ നേത്യത്വത്തിൽ 10ഓളം സമരങ്ങൾ ബാങ്കിന് മുന്നിൽ നടത്തി. അനവധി നോട്ടീസുകളും ബാങ്കിനെതിരെ അച്ചടിച്ച് ഇറക്കി. എന്നിട്ടും മതിവരാഞ്ഞിട്ടാണ് കള്ള പരാതികൾ നൽകുന്നത്.
ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നൽകിയ പരാതി വസ്തുതാപരമായി അന്വേഷിച്ചാൽ വ്യാജമെന്ന് മനസ്സിലാകും. അതിനുള്ള നടപടി പൊലിസ് സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം കമ്മറ്റി യോഗത്തിൽ ബിബിൻ സണ്ണി, എബിമോൻ തോമസ്, ജോബിസ് ജോസ്, എബി ജോർജ്, അൽഫോൺസ്, റിജൊ എന്നിവർ സംസാരിച്ചു.