ബാംഗ്ലൂർ: പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ പ്രകടനം നടത്തിയ സി.പി.ഐ(എം) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ പ്രകടനം നടത്തിയ സിപിഐ എം ഐടി ഫ്രൻറ് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐക്യദാർഢ്യ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.