വാഷിങ്ങ്ടൺ: ഗാസയിലേക്ക് എല്ലാവിധ മാനുഷിക സഹായമെത്തിക്കുന്നത് തടുരുമെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ.രവീന്ദ്രയാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഗാസയിലേക്കുള്ള മാനുഷ്ക സഹായങ്ങൾ തുടരും. ഇതുവരെ 38 ടൺ ഭക്ഷ്യവസ്തുക്കും മരുന്നുകളും ഉൾപ്പെടെയുള്ളവയും ഇന്ത്യ എത്തിച്ചിട്ടുണ്ട്. 6.5 ടൺ വൈദ്യസഹായവും, 32 ടൺ ദുരിതാശ്വാസ സഹായവുമാണ് എത്തിക്കാനായത്. അത് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കും ഇരു രാജ്യങ്ങളും തായറാവണം. ആക്രമണങ്ങളിൽ സാധാരണക്കാർക്കാണ് പരുക്കേൽക്കുന്നത്. അത് വളരെയധികം ഗൗരവമായി കണക്കാക്കേണ്ടതാണ്.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഹമാസിനെ നശിപ്പിക്കാതെ പോരാട്ടം നിർത്തില്ലെന്ന് ഇസ്രയേൽ സൈന്യത്തിന്‍റെ മേധാവി ഹെർസി അലേവി പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് പൂർണസജ്ജമെണെന്ന് കരസേനാ വക്താവ് നിലപാട് വ്യക്തമാക്കി.