ശ്രീനഗർ: കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പൊലീസ് ഇൻസ്പെക്‌ടർക്ക് വെടിയേറ്റു. ഇൻസ്പെക്‌ടർ മസ്റൂർ അഹമ്മദ് വാനിക്ക് നേരെയാണ് തീവ്രവാദികൾ വെടിവെച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഒന്നലധികം വെടിയേറ്റതായാണ് വിവരം. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മൈതാനത്ത് കളിക്കുന്നതിനിടെ തീവ്രവാദികൾ വെടിയിതിർക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.