ന്യൂഡൽഹി: അഗ്നിവീർ പരിശീലനത്തിലുള്ള മലയാളി യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള നേവി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാലാണ് ആത്മഹത്യയെന്ന് കരുതുന്നതായും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു. മാൽവാനി ഏരിയയിലുള്ള ഐഎൻഎസ് ഹംലയിലായിരുന്നു യുവതിയുടെ പരിശീലനം. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇവിടെയായിരുന്നു പരിശീലനം. മാൽവാനി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.