തൊടുപുഴ: നവകേരള നിർമ്മിതിയ്ക്ക് നാടിന്റെ പിന്തുണ ആർജിയ്ക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ഡിസംബർ 10,11,12 തീയതികളിൽ ഇടുക്കി ജില്ലയിലെ പര്യടനം നടത്തും.
10ന് വൈകിട്ട് അഞ്ചിന് ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കും. 5.30ന് തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്ക്വയർ പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ നടക്കും. തുടർന്ന് ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കും.
11ന് രാവിലെ ഒമ്പതിന് ചെറുതോണി പുതിയ ബസ് സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രഭാതയോഗം നടക്കും. 10ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നവകേരള സദസ്സ് ആരംഭിക്കും. രണ്ട് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് പോകും. 2.45ന് അടിമാലി ടൗണിൽ സ്വീകരണം നൽകും. തുടർന്ന് അടിമാലി വിശ്വ ദീപ്തി പബ്ലിക് സ്കൂളിൽ ദേവികുളം മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകിട്ട് അഞ്ചിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ ഉടുമ്പൻചോല മണ്ഡലം നവകേരള സദസ്സ് നടക്കും.
12ന് രാവിലെ 8.30ന് തേക്കടിയിൽ മന്ത്രിസഭാ യോഗം. 11ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപെരിയാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ. തുടർന്ന് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും.
തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ കെ.കെ ശിവരാമൻ, വി.വി മത്തായി, കെ സലീംകുമാർ, ജോസ് പാലത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു.