കൊച്ചി: കോടതി വിലക്കുണ്ടായിട്ടും നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് ഗൗരവമുള്ള കാര്യമെന്ന് ഹൈക്കോടതി. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കും.
നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്.
ഇത്രയും ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ടെ എല്ലാവർക്കും രാഷ്ട്രീയം തന്നെ ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു.
വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും തുടർ ഹർജി അടുത്ത ആഴച്ച വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.