തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങൾ മൂന്നു മാസത്തേക്ക് സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നൽകണമെന്ന് അപേക്ഷിച്ചെങ്കിലും ചുമതല ആർക്കും നൽകിയിട്ടില്ല.
കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം ഒന്നടങ്കം സെക്രട്ടറിയുടെ ചുമതലകൾ വഹിക്കും. കാനത്തിന്‍റെ അവധി അപേക്ഷയിൽ കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കുന്നത്. മൂന്നു മാസത്തേക്കാണ് അവധിയെടുത്തത്. അടുത്ത മാസം ചേരുന്ന ദേശീയ നിർവാഹക സമിതിയോഗം കാനത്തിന്‍റെ വിഷയം ചർച്ച ചെയ്യും.