തെക്കുംഭാഗം: സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സിൽവർ ഹിൽ സിനിമാസിൽ സഹകാരി സംഗമം നടത്തി. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ കസ്റ്റമേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്റ റ്റി.സി രാജു തരണിയിൽ മുഖ്യ പ്രഭാഷണം നടത്തി. നിക്ഷേപ സ്വീകരണം ഷട്ടിൽ ബാട്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജൻ സറ്റീഫനിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബാങ്ക് പ്രസിഡന്റ് ടോമി കാവാലം നിർവ്വഹിച്ചു.
പി.എ.സി.എസ് അസോസിയേഷൻ പ്രസിഡന്റ് കെ ദീപക്, സ്വയംകോസ് പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സഹകരണ വകുപ്പ് ഇൻസ്പെക്ടർ യു.എം ഷാജി, കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, സിൽവർ ഹിൽസ് സിനിമാസ് ഡയറക്ടർ ശ്രാവൺ കെ ദേവ് തുടങ്ങിയവർ പ്രസംഗിച്ചു.
കളക്ഷൻ ഏജന്റ് ഷിജോ സെബാസ്റ്റ്യന് പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു. ബാങ്ക് ഡയറക്ടർ മാത്യു ജോസഫ് സ്വാഗതവും ബാങ്ക് സെക്രട്ടറി വി.റ്റി ബൈജു നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടർമാർ, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.