Timely news thodupuzha

logo

ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിൻ്റെ അമലോദ്ഭവ തിരുനാളിന് കൊടിയേറി

തൊടുപുഴ: ഡിവൈൻ മേഴ്‌സി ഷ്റൈൻ ഓഫ് ഹോളി മേരിയിൽ ദൈവകരുണയുടെ മാതാവിൻ്റെ അമലോദ്ഭവ തിരുനാൾ ആരംഭിച്ചു. കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന, സന്ദേശം-റവ.ഡോ. സ്‌റ്റാൻലി കുന്നേൽ നിർവഹിച്ചു.

ഒന്നിന് രാവിലെ 5.30നും 7.15നും 9.15നും കുർബാന, നൊവേന. 11.30നു കുർബാന, നൊവേന, സന്ദേശം – ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂന്നിന് നൊവേന, ലദീഞ്ഞ്. 3.45നു കുർബാന – ഫാ.ഷെറിൻ കുരിക്കി ലോട്ട്. സന്ദേശം – ഫാ.ജോസ് അരീച്ചിറ. 6.30നു കുർബാന, നൊവേന.

തുടർന്നുള്ള ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് ഫാ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ.ജോസ് തച്ചുകുന്നേൽ, ഫാ.സെബാ സ്‌റ്റ്യൻ നെടുമ്പുറം, ഫാ.ജോസ് കുളത്തൂർ, ഫാ.മാത്യു തടത്തിൽ, ഫാ.ജേക്കബ് പ്ലാക്കൂട്ടത്തിൽ എന്നിവർ കാർമികത്വം വഹിക്കും.

തിരുനാൾ ദിനമായ 8ന് രാവിലേ 5.30, 7.30, 9.30, 11.30 സമയങ്ങലിൽ കുർബാന, നൊവേന. മൂന്നിന് നൊവേന, ലദീഞ്ഞ്. 3.45ന് തിരുനാൾ കുർബാന, സന്ദേശം – ഫാ. ക്ലിൻ്റ് വെട്ടിക്കുഴി. തുടർന്ന് വിമല ഹൃദയ പ്രതിഷ്ഠ. 5.45 നു ജപമാല പ്രദക്ഷിണം. ഏഴിന് സമാപന പ്രാർഥന. തുടർന്ന് പാച്ചോർ നേർച്ചയും നടക്കുമെന്ന് റെക്ട‌ർ ഫാ. ജോർജ് ചേറ്റൂർ, വൈസ് റെക്‌ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *