കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് അക്ട് പ്രകാരം കേസെടുത്തു. ഇതിനു പിറമെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പുളിയറൈയിൽ നിന്നാണ് ഉച്ചയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബാധ്യതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രതികളുടെ മൊഴി.