ന്യൂഡൽഹി: ജിതേഷ് ജോൺ ഇൻസോൾവൻസി ആൻഡ് ബാങ്കറപ്സി ബോർഡ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 2001ൽ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഊർജ മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ധന, ചെറുകിട വ്യവസായ മേഖലകളിലും ജിതേഷ് പ്രവർത്തിച്ചു.