Timely news thodupuzha

logo

ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം, ഇത് യു.ഡി.എഫിൻ ഉറപ്പ്: വി.ഡി.സതീശൻ

അടിമാലി: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ജനക്ഷേമമല്ല അഴിമതി മാത്രമാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
അടിമാലിയിൽ നടന്ന ദേവികുളം മണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ആളുകളെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി തങ്ങളെ അലട്ടുന്ന വിഷയമാണ് ഭൂമി സംബന്ധിച്ചുള്ളത്.
എല്ലാകാലത്തും ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളതെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടിമാലിയിൽ വ്യക്തമാക്കി. ഭൂമിയുടെ പട്ടയവും മറ്റു രേഖകളും ഭൂ ഉടമകൾക്ക് തന്നെ സ്വന്തമായി ഉപയോഗിക്കാവുന്ന തരത്തിൽ ആയിരിക്കും വിഷയം പരിഹരിക്കുക എന്നും വിഷയത്തിൽ യാതൊരു സങ്കീർണതയും യുഡിഎഫ് കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറെ നാളുകൾക്കു മുൻപ് കറുത്ത വസ്തുക്കൾ കണ്ടാൽ ദേഷ്യം പിടിച്ചിരുന്ന മുഖ്യനിപ്പോൾ വെളുത്ത ഷർട്ട് ഇട്ട യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെയാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും പ്രതിഷേധത്തെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നത് ഭീരുത്വം ആണെന്നും അദ്ദേഹം പറഞ്ഞു.
വധശ്രമത്തിന് പോലീസ് കേസെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമണത്തെ ജീവൻ രക്ഷാപ്രവർത്തനം എന്ന് വിളിച്ച് വീണ്ടും മാതൃകപരമായി നടത്താൻ പറഞ്ഞ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിയുടെ കിരീടം ചൂടിയാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും നാട് ചുറ്റാൻ ഇറങ്ങിയതെന്നും കുടുംബശ്രീ, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ഭീഷണിപ്പെടുത്തി ഇറക്കിയാലേ നവകേരള സദസ്സിൽ ആളുകൾ എത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് എടുത്തപ്പോൾ സർക്കാർ ചിലവിൽ ഇടതുപക്ഷം നടത്തുന്ന ഈ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി വാസ്തവത്തിൽ ആളുകളെ കബളിപ്പിക്കാനാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും വി ഡി സതീശൻ പറഞ്ഞു. അടിമാലിയിൽ നടന്ന കൂറ്റവിചാരണ സദസ്സ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഗം.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ‘അഡ്വ:Iഡീൻ കുര്യാക്കോസ് എം.പി സർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിച്ച് പ്രസംഗിച്ചു. അഡ്വ: കെ.: ഫ്രാൻസിസ്‌ ജോർജ്, എക്സ് എം.പി, ഡി.സി.സി പ്രസിഡൻ്റ് സി.പി.മാര്യം, റോയി കെ.പൗലോസ് പി.വി.സ്ക്കറിയ എ.പി.ഉസ്മാൻ ,,, ജോയി വെട്ടിക്കുഴി, എം.ജെ.ജേക്കബ്, അഡ്വ:എസ്.അശോകൻ, എ.കെ.മണി ,ഇ.എം.ആഗസ്തി, എ.പി.ഉസ്മാൻ ,ഒ.ആർ.ശശി, തോമസ് രാജൻ, പി.സി ജയൻ, ജി. മുനിയാണ്ടി, ബാബു കുര്യാക്കോസ്, ഇബ്രാഹിം കല്ലാർ ,കെ.എം.എ.ഷുക്കൂർ, കെ.എ.കുര്യൻ’, ജോർജ് തോമസ്, കെ.എസ്.സിയാദ്, ജോൺസൺ അലക്സാണ്ടർ, ഹാപ്പി.കെ.വർഗീസ് എന്നിവർ പ്രസംഗിച്ചു’

Leave a Comment

Your email address will not be published. Required fields are marked *