Timely news thodupuzha

logo

പുത്തന്‍ ചരിത്രം; ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു

ന്യൂഡൽഹി: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റു. ബ്രിട്ടന്‍റെ 57-മാത്തെ പ്രധാന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്.  സാമ്പത്തിക മേഘലയിലെ പിഴവുകൾ പരിഹരിക്കുമെന്ന്  ഋഷി സുനക് ജനങ്ങളെ അദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ചു. 

മികച്ച വിദ്യാഭ്യാസം, സാമ്പാത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാകുമെന്നും രാവും പകലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഋഷി സുനക് സംസാരിച്ചു. 

ഋഷി സുനകിന് പ്രധാനമന്ത്രി അഭിനന്ദനങ്ങളറിയിച്ച് എത്തിയിരുന്നു.  ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനങ്ങളറിയിച്ചത്. ‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടണിലെ ഇന്ത്യാക്കാർക്ക് ദീപാവലി ആശംസകൾ നേരുന്നു’ എന്ന് അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. 

ബ്രിട്ടന്‍റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് നാല്പത്തിരണ്ടുകാരനായ ഋഷി സുനക്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ പെന്നി മോര്‍ഡന്‍റ് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *