തൊടുപുഴ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവും പ്രതിയുമായ കാരിക്കോട് തെക്കുംഭാഗം മലങ്കര ഭാഗത്ത് പുറമാടം വീട്ടിൽ അജിക്കാണ്(44) 53 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്. തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി നിക്സൺ എം ജോസഫാണ് വിധി പ്രഖ്യാപിച്ചത്.
2016 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഭയന്ന് വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് സംശയം തോന്നിയ അധ്യാപകർ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ആണ് ആറ് മാസം ഗർഭിണി ആണെന്ന് കണ്ടെത്തുന്നത്.
ശാസ്ത്രീയ പരിശോധനയിൽ കുട്ടിയുടെ പിതാവ് തന്നെയാണ് പ്രതിയെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടെ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
പതിനാറു വസയസിൽ താഴെ പ്രായമുള്ള പെൺകടിക്കെതിരെ ലൈംഗിക പീഡനം നടത്തിയതിനും ഗർഭിണിയാക്കിയതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം 40 വർഷം കഠിന തടവും പോൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള കുറ്റത്തിന് 13 വർഷം കഠിനതടവും രണ്ടുലക്ഷം രപ പിഴയും ആണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 200 ദിവസം കൂടി കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി മുപ്പത്തിയെട്ട് വർഷം കഠിന തടവ് അനുഭവിക്കണം.
പെൺകുട്ടിയുടെ പുനരധിവാസത്തിനും മറ്റുമായി 10 ലക്ഷം രൂപ നഷ്ട പരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
കാഞ്ഞാർ പോലീസ് ഇൻസ്പെക്ടറായിരുന്ന മാത്യു ജോർജാണ് കുറ്റപത്രം സമർപ്പിച്ചത്. ഓഫീസർ അന്നമ്മ ജോസഫ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരായി.