കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള 6 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 2 വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 1,18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.