ന്യൂ ഡൽഹി: പ്രളയകാലത്ത് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര സർക്കാർ. കേരളം പണം നൽകാമെന്ന ഉറപ്പിലാണ് ഭക്ഷ്യധാന്യം അനുവദിച്ചത്. എന്നാൽ കേരളം ഇപ്പോൾ മാറ്റി പറയുകയാണ്.
പ്രകൃതി ദുരന്തം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കാറുണ്ട്. ഇങ്ങനെയുള്ള പണം വാങ്ങുന്നതിൽ തെറ്റില്ല. എന്നാൽ കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ സർക്കാറും തയാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയമെന്നും പീയുഷ് ഗോയൽ പറഞ്ഞു. പ്രളയകാലത്ത് 89,540 ടണ്‍ അരിയാണ് അധികമായി കേരളത്തിന് അനുവദിച്ചത്.
ഇതിന് ഒരു കിലോയ്ക്ക് 25 രൂപ നിരത്തില്‍ 233 കോടി രൂപ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ സബ്‌സിഡിയോ കേന്ദ്രവിഹിതമോ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ കേരളത്തിന് കത്തു നല്‍കുകയും ചെയ്തിരുന്നു. ജോസ് കെ മാണി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.