Timely news thodupuzha

logo

അസമത്വ വ്യാപാര കരാറുകൾക്ക്‌ രാജ്യം നിന്നു കൊടുക്കരുത്‌; കിസാൻസഭ

ന്യൂഡൽഹി: ലോക വ്യാപാര സംഘടന(ഡബ്ല്യൂ.റ്റി.ഒ) ചർച്ചകളിൽ രാജ്യത്തെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ അഖിലേന്ത്യ കിസാൻസഭ ആവശ്യപ്പെട്ടു.

അസമത്വ വ്യാപാര കരാറുകൾക്ക്‌ നിന്നുകൊടുക്കരുത്‌. സാമ്രാജ്യത്വ തീട്ടൂരങ്ങൾക്ക്‌ വഴങ്ങരുതെന്നും കിസാൻസഭാ അഖിലേന്ത്യ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണനും ആവശ്യപ്പെട്ടു.

മിക്ക പാശ്ചാത്യ രാജ്യങ്ങളും കർഷകർക്ക്‌ വൻതോതിൽ സബ്‌സിഡി നൽകവെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയോട്‌ കാർഷിക സബ്‌സിഡി വെട്ടിക്കുറയ്‌ക്കാൻ ആവശ്യപ്പെടുന്നു.

2016ൽ അമേരിക്കയിൽ കർഷകർക്ക്‌ സർക്കാരിൽ നിന്ന്‌ ലഭിക്കുന്ന പ്രതിശീർഷ സഹായം 61,286 ഡോളറായിരുന്നു. ഇന്ത്യയിൽ 2018 – 2019ൽ ഈ സഹായം 282 ഡോളർ മാത്രമാണ്‌.

പൊതു സംഭരണവും പൊതു വിതരണവും തകർക്കാനും ഡബ്ല്യൂ.റ്റി.ഒയിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും വർഷങ്ങളായി സമ്മർദം ചെലുത്തുന്നു.

മോദി സർക്കാർ മൂന്ന്‌ കാർഷികനിയമം കൊണ്ടുവന്നതും എഫ്‌.സി.ഐ സ്വകാര്യവൽക്കരിക്കാനും പൊതുവിതരണം അട്ടിമറിക്കാനും ശ്രമിക്കുന്നതും ഈ സമ്മർദത്തിനു വഴങ്ങിയാണ്‌.

അബുദാബിയിൽ നടക്കുന്ന ഡബ്ല്യൂ.റ്റി.ഒ മന്ത്രിതല ചർച്ചകളിൽ രാജ്യത്തെ കർഷകരുടെ താൽപ്പര്യം സംരക്ഷിക്കാൻ ബി.ജെ.പി സർക്കാർ സാധ്യമായ എല്ലാ മാർഗവും സ്വീകരിക്കണമെന്ന്‌ കിസാൻസഭ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *