കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് വക്താവും പ്രമുഖനേതാവുമായ കൗസ്തവ് ബാഗ്ചി പാര്‍ട്ടി വിട്ടു. ബി.ജെ.പിയില്‍ ചേരുമെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി.
ദേശീയ നേതൃത്വം ബംഗാള്‍ യൂണിറ്റിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും കോണ്‍ഗ്രസുകാര്‍ക്ക് ആത്മാഭിമാനം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം രാജികത്തില്‍ പറയുന്നു.
സുവേന്ദു അധികാരിക്ക് മാത്രമേ തൃണമൂലിനെ ഭരണത്തില്‍ നിന്നും പുറത്താക്കാനാകൂവെന്ന് ബാഗ്ചി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി, ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ എന്നിവര്‍ക്കാണ് ബുധനാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചത്. മമത ബാനര്‍ജിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റിലായ കൗസ്തവിന് കഴിഞ്ഞ മാര്‍ച്ചിലാണ് ജാമ്യം ലഭിച്ചത്.