Timely news thodupuzha

logo

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; സമയ നിയന്ത്രണത്തെ ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമികളല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാൻ വേണ്ടിയാണ്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക തന്നെ വേണം. രാത്രി 9 മണിക്ക് കോളെജ് ലൈബ്രറികൾ അടയ്ക്കും. അതുകൊണ്ടാണ് 9.30 ന് ഹോസ്റ്റലിൽ എത്തിച്ചേരണമെന്ന സമയക്രമം നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.  രാത്രി 11 മണിക്കുശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിയിലാണ് സർവ്വകലാശാലയുടെ മറുപടി.

അതേസമയം, മെഡിക്കൽ കോളെജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്‍റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മെഡിക്കൽ കോളെജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി കർശന നിർദേശം നൽകി. 
പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ക്യംപസുകളിലെ റീഡിങ്ങ് റൂമുകൾ രാത്രി രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ പ്രിൻസിപ്പലുമാർ തീരുമാനമെടുക്കണോ എന്ന കാര്യത്തിൽ പ്രിൻസിപ്പൽ മാർക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനോടും കോടതി അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. 9.30 ന് ശേഷം കുട്ടികൾക്ക് പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സർക്കാർ അടുത്ത ദിവസം നിലപാടറിയിക്കും 

Leave a Comment

Your email address will not be published. Required fields are marked *