Timely news thodupuzha

logo

ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് ബിജു പറയന്നിലത്തിന്. 

തൊടുപുഴ :ജർമൻ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയൻ ഓഫ് ജർമൻ മലയാളി അസ്സോസ്സിയേഷന്റെ   (ഉഗ്‌മ) ഏർപ്പെടുത്തിയിരിക്കുന്ന ഗ്ലോബൽ ലീഡർഷിപ് എക്സലൻസ് അവാർഡ് അഡ്വ. ബിജു പറയന്നിലത്തിന് കേരള സംസ്ഥാന ജലവിഭവ  വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനിച്ചു.

 കത്തോലിക്ക കോൺഗ്രസ് എന്ന  സംഘടനയെ 50 ൽ പരം രാജ്യങ്ങളിൽ രൂപീകരിക്കുകയും  ആഗോളതലത്തിൽ നേത്യകൂട്ടായ്‍മ സ്യഷ്ടിച്ചതാണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. കോതമംഗലം രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ,  ട്രഷറർ, ജനറൽ സെക്രട്ടറി, ഗ്ലോബൽ പ്രസിഡന്റ്  എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോതമംഗലം രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവ് ഉൾപ്പെടെ സഭയുടെ നിരവധി സമിതികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .  ആഗോള തലത്തിൽ “സിസി ഹാർട്ട് ലിങ്ക്സ് ഗ്ലോബൽ” എന്ന നല്ല  ഹ്യദയങ്ങളുടെ കൂട്ടായ്മ രൂപീകരിച്ച്‌ കോവിഡ് കാലത്ത് മികച്ച ഗ്ലോബൽ കൂട്ടായ്മ സേവന രംഗത്ത് ഒരുക്കിയതും, കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോവിഡ് മൂലം സമൂഹത്തിൽ വരാൻ പോകുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള നിർദേശങ്ങളും ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ ഇന്റർനാഷണൽ സെമിനാറുകൾക്ക്‌ നേത്രത്വം നൽകിയതും അവാർഡിന് അർഹത നേടി. സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞിക്കൃഷ്ണൻ  കുഞ്ഞു, നിഷ ജോസ്, ഉഗ്‌മ പ്രസിഡന്റ് എബ്രഹാം ജോൺ നെടുംതുരുത്തി മറ്റ് ഭാരവാഹികളും പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *